ആലുവയിൽ അഞ്ചു വയസുകാരി കൊല്ലപ്പെട്ട സംഭവം. പോലീസിലേക്ക് വിവരം എത്തുന്നതിനു മുൻപേ കൊലപാതകം സംഭവിച്ചിരുന്നതായി മന്ത്രി പി രാജീവ് പറഞ്ഞു.
കടുത്ത ശിക്ഷ നൽകാനുള്ള നടപടികൾ പോലീസ് സംവിധാനം ഉറപ്പാക്കുന്നുണ്ട്.
ഇയാൾ സമാനമായ പോക്സോ കേസിൽ ഉൾപ്പെടെ പ്രതിയാണെന്നു സൂചനയുണ്ട്. ഇക്കാര്യം പരിശോധിച്ചു വരികയാണ്.
ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഉണ്ടാകുമ്പോൾ ഉടൻ പോലീസിലേക്ക് എത്തണം. ഒരു വിഭാഗത്തെ ആകെ കുറ്റപ്പെടുത്താൻ കഴിയില്ല. ബ്ലാക്സ്പോട്ട് കേന്ദ്രങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകും. ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ ഉറപ്പാക്കാൻ സർക്കാർ നടപടി തുടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടിയുടെ കുടുംബത്തിന് 1 ലക്ഷം രൂപ ആദ്യ ഘട്ട ധനസഹായം നൽകി. സർക്കാർ കുടുംബത്തിന് ഒപ്പം തന്നെയാണ്.
ഇന്നലെ വരാത്തത് ചർച്ച ആകേണ്ട ആവശ്യം ഇല്ല. ചില പരിപാടികൾ നേരത്തെ നിശ്ചയിച്ചത്. എകോപനം എല്ലാം ഉറപ്പാക്കിയിരുന്നു.
കണ്ണൂരിൽ ഉള്ളപ്പോൾ തന്നെ പോലീസ് നിർദേശങ്ങൾ നൽകിയതായും മന്ത്രി പി രാജീവ് പറഞ്ഞു.