പത്തനംതിട്ട : ജില്ലയിലെ ഡ്രൈവിംഗ് സ്‌കൂളുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന നടത്തി. ഡ്രൈവിംഗ് സ്‌കൂളുകളില്‍ നിന്ന് പഠനം നേടുന്ന പഠിതാക്കളില്‍ വേണ്ടത്ര നിലവാരമില്ലെന്ന പരാതിയിന്‍മേലാണ് പരിശോധന. ജില്ലയിലെ 12 സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പരിശോധനയില്‍ സ്‌കൂളുകളില്‍ സൂക്ഷിയ്ക്കേണ്ട രജിസ്റ്ററുകള്‍, പരിശീലകരുടെ ഹാജര്‍, വാഹനങ്ങളുടെ ഗുണനിലവാരം എന്നിവയില്‍ ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാവും.
ഡ്രൈവിംഗ് ടെസ്റ്റിന് മുന്നോടിയായിട്ടുള്ള റോഡ് സുരക്ഷാ അവബോധ ക്ലാസ് ബുധനാഴ്ച ജില്ലയില്‍ പുനരാരംഭിക്കും. ക്ലാസില്‍ ഹാജരാകാത്തവര്‍ക്ക് ടെസ്റ്റില്‍ പങ്കെടുക്കാന്‍ അനുവാദം ഉണ്ടായിരിയ്ക്കുന്നതല്ല. ഡ്രൈവിംഗ് ടെസ്റ്റ് സമയത്ത് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ട് പൂര്‍ണമായും വീഡിയോ റിക്കോര്‍ഡിംഗ് ചെയ്യുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ടന്നും ആര്‍ടിഒ എ കെ ദിലു അറിയിച്ചു.