തിരുവല്ല : കുറ്റൂർ ആറാട്ടുകടവിൽ ഫ്രൂട്ട്സ് കട കുത്തി തുറന്ന് അരലക്ഷത്തോളം രൂപയുടെ പഴവർഗ്ഗങ്ങൾ കവർന്നു. ആറാട്ടുകടവ് ജംഗ്ഷൻ പ്രവർത്തിക്കുന്ന കുറ്റൂർ പാർവതി നിലയത്തിൽ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള കളഭം ഫ്രൂട്ട്സ് കടയിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെയോടെയാണ് മോഷണ വിവരം പുറത്തിറഞ്ഞത്. കടയുടമ നൽകിയ പരാതിയിൽ തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Advertisements