ആദ്യം കിളിയെ പറത്തി, ഇപ്പോൾ “ട്വീറ്റും”, “റീ-ട്വീറ്റും” : ‘എക്സി’ലെ പുതിയ അപ്ഡേഷനുമായി മസ്ക്ക്

സന്‍ഫ്രാന്‍സിസ്കോ: കിളിയെ പറത്തി അവിടെ എക്സ് വന്നതോടെ ആപ്പിന്റെ ഓരോ ഫീച്ചറിലും മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ഇനി ട്വീറ്റോ , റീ ട്വീറ്റോ എക്സിൽ ഉണ്ടായിരിക്കില്ല എന്നാണ് മസ്ക്ക് പറഞ്ഞിരിക്കുന്നത്. ട്വീറ്റിന് പകരം ഇനിയവിടെ പോസ്റ്റുകൾ ആയിരിക്കും ഉണ്ടാവുക. റി ട്വീറ്റിനു പകരം റീ പോസ്റ്റുകളും. അതിന്റെ ഭാഗമായി ‘എക്സ്’ വെബ്സൈറ്റിൽ നിന്നും ആപ്പിൾ നിന്നും ‘ട്വീറ്റ് ബട്ടൺ’ മാറ്റി അവിടെ ‘പോസ്റ്റ്’ എന്ന് ചേർക്കുകയും ചെയ്തു.

Advertisements

ട്വിറ്റിനെ പോസ്റ്റ് എന്നാക്കിയതിന് എതിരെ വലിയ രീതിയിലുള്ള പരാമർശങ്ങളാണ് ഉയരുന്നത്. ഇത് ആപ്പിന്റെ പരാജയത്തിന് കാരണമാകുമെന്ന് ആരോപിക്കുന്നവരും ചുരുക്കമല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസം ട്വിറ്ററിന്റെ പേര് റീബ്രാൻഡ് ചെയ്തതിന് പിന്നാലെ പ്ലാറ്റ്ഫോമിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവുണ്ടായെന്ന വിവരം മസ്ക് പങ്കുവെച്ചിരുന്നു. കമ്പനി ഉടമയായ  മസ്ക് തന്നെയായിരുന്നു വെളിപ്പെടുത്തിയിരുന്നു. 54.15 കോടിയിലേറെ ഉപഭോക്താക്കളെ എക്‌സിന് ലഭിച്ചുവെന്നാണ് മസ്ക് ട്വിറ്റ് ചെയ്തിരിക്കുന്ന ഗ്രാഫിലെ കണക്കുകൾ വ്യക്തമാക്കുന്നത്.

നിലവിൽ സാൻഫ്രാൻസിസ്കോയിലെ ഓഫീസ് കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച “എക്സ്” ചിഹ്നത്തിൽ തൊഴിലാളികൾ ലൈറ്റിംഗ് സ്ഥാപിക്കുകയാണ്. കഴി‍ഞ്ഞ ദിവസമാണ് ട്വിറ്ററിനെ പുതിയ രൂപത്തിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ അവതരിപ്പിച്ചത്. എക്സ് എന്ന പേരിലും അതെ അക്ഷരത്തിന്റെ ലോഗോയിലുമാണ് ആപ്പ് ഇപ്പോൾ ലഭ്യമാകുന്നത്.

Hot Topics

Related Articles