ബ്രഹ്മമംഗലം എസ് എൻ ഡി പി ശാഖയിൽ പ്രവർത്തക യോഗം നടത്തി 

വൈക്കം : എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ്‌ 5017ശാഖയുടെസംയുക്ത പ്രവർത്തക യോഗം യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ പികെ വേണുഗോപാൽ അധ്യക്ഷത വഹിച്ചു.169ആമത് ഗുരുജയന്തി ആഘോഷങ്ങൾ ക്ക് മുന്നോടിയായി വിളംബരമോട്ടോർ സൈക്കിൾ റാലി നടത്തുന്നതിനും ജയന്തി ദിനത്തിൽ ഗുരു മണ്ഡപത്തിൽ ഗുരുപൂജ, ഗുരുദേവ പ്രഭാഷണം,വർണ്ണാഭമായ ഘോഷയാത്ര,പ്രസാദ വിതരണം, കലാ മത്സരങ്ങൾ തുടങ്ങിയ പരിപാടികളോടെ നടത്തുന്നതിന് തീരുമാനിച്ചു. 

Advertisements

ശാഖാ സെക്രട്ടറി വിസി സാബു സ്വാഗതം ആശംസിച്ചു. യോഗത്തിൽ യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ്‌ ഗൗതം സുരേഷ് മുഖ്യ പ്രസംഗം നടത്തി.ശാഖാ വൈസ് പ്രസിഡന്റ്‌ സി വി ദാസൻ, എം ഡി പ്രകാശൻ, എം ആർ. മണി,ജി. സോമൻ, ബിനി രവീന്ദ്രൻ, വിമല ശിവാനന്ദൻ, പുഷ്പ സോനാഭവൻ,ബീനബാബു,മജീഷ ബിനു തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles