കൊച്ചി : വാഹനാപകടത്തെ തുടര്‍ന്ന് നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ കൂടുതല്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ് .താരത്തിന്റെ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. തുടര്‍ നടപടികളുടെ ഭാഗമായി സുരാജിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഇതിന് പുറമെ ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസില്‍ സുരാജ് വെഞ്ഞാറമൂട് പങ്കെടുക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റയാള്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതിന് പിന്നാലെ താരത്തിനെതിരെ പൊലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് പൊലീസ് കേസെടുത്തത്. അപകടത്തിന് ഇടയാക്കിയ വാഹനം സ്റ്റേഷനില്‍ ഹാജരാക്കാനും പൊലീസ് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശനിയാഴ് അര്‍ധരാത്രി എറണാകുളം പാലാരിവട്ടത്തുവെച്ചാണ് അപകടം സംഭവിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ മറുഭാഗത്ത് നിന്നും വരുന്ന ബൈക്കുകമായി കൂട്ടിയിടിക്കുകയായിരുന്നു.