നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്ന രീതിയില്‍ വാര്‍ത്ത നല്‍കി ; മറുനാടൻ ഷാജൻ സ്കറിയയ്ക്കെതിരെ സംസ്ഥാന വ്യാപകമായി പരാതി നൽകാനൊരുങ്ങി എസ്‌എൻഡിപി

തിരുവനന്തപുരം : മറുനാടൻ മലയാളി എഡിറ്റര്‍ ഷാജൻ സ്കറിയയ്ക്കെതിരെ സംസ്ഥാന വ്യാപകമായി എസ്‌എൻഡിപി പരാതി നല്‍കും. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉള്‍പ്പെടെയുള്ള നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയതിനെതിരെയാണ് എസ്‌എൻഡിപി നിയമ നടപടിയുമായി മുന്നോട്ടു പോകുന്നത്. ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം.

Advertisements

ആദ്യഘട്ടമെന്നോണം മാരാരിക്കുളം പോലീസ് സ്റ്റേഷനിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്റ്റേഷനിലും എസ്‌എൻഡിപി പരാതി നല്‍കി. ബുധനാഴ്ച പത്തനാപുരം അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എസ്‌എൻഡിപി യോഗം പരാതി നല്‍കും. നാല്‍പതോളം പരാതികള്‍ വിവിധ സ്റ്റേഷനുകളിലായി നല്‍കുമെന്നാണ് വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍ ജാമ്യത്തില്‍ കഴിയുന്ന ഷാജൻ സ്കറിയക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ വീണ്ടും ഒളിവില്‍ പോയിരിക്കുകയാണ്.
അതേസമയം പി വി ശ്രീനിജൻ നല്‍കിയ പരാതിയില്‍ ഷാജന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരെ ഷാജൻ സുപ്രീംകോടതിയെ സമീപിച്ചു. മൂന്ന് ആഴ്ചത്തേക്ക് ഷാജന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു.

Hot Topics

Related Articles