കാണം വിറ്റാലും ഇത്തവണ ഓണമുണ്ണാനൊക്കുമോ ! ഓണമെത്തുന്നതിന് മുൻപ് തന്നെ പൊള്ളുന്ന വില ; പൊതു വിപണിയില്‍ കുത്തനെ ഉയർന്ന് അരി വില

തിരുവനന്തപുരം : സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കി ഒരിടവേളയ്ക്കു ശേഷം പൊതു വിപണിയില്‍ അരി വില കുത്തനെ ഉയരുന്നു. ഓണമെത്തുന്നതിന് മുൻപ് തന്നെ തൊട്ടല്‍ പൊള്ളുന്ന നിലയിലേയ്ക്ക് അരിവില കുതിക്കുന്നത് ആശങ്കയുണര്‍ത്തുന്നു. ഇങ്ങനെ പോയാല്‍ ഓണക്കാലമെത്തുമ്പോള്‍ അരിവില 60 കടക്കുമെന്ന സ്ഥിതിയാണിപ്പോഴുള്ളത്.

Advertisements

ജയ അരിയുടെ വില വര്‍ദ്ധിച്ച്‌ 40ലെത്തിയിട്ടുണ്ട്. ചില്ലറ വിപണിയില്‍ ഇതിലും ഉയര്‍ന്ന വില നല്‍കേണ്ടി വരും. കഴിഞ്ഞ ദിവസങ്ങളിലായി അഞ്ച് രൂപയാണ് വര്‍ദ്ധിച്ചത്. ചിങ്ങം പിറക്കുന്നതിന് മുൻപാണ് വില ഇങ്ങനെ കുതിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പച്ചരിയ്ക്കും വില വര്‍ദ്ധനയുണ്ടായി. കഴിഞ്ഞ ദിവസങ്ങളിലായി നാല് രൂപയാണ് കൂടിയത്. കേരളത്തിലേയ്ക്ക് അരി എത്തിച്ചിരുന്ന ആന്ധ്രയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കയറ്റുമതിയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് സൂചന. വിലക്കയറ്റത്തിനിടയിലും വിപണിയില്‍ അരിയ്ക്ക് ക്ഷാമമില്ല എന്നത് ആശ്വാസം പകരുന്നുണ്ട്. എന്നാല്‍ ഓണക്കാലത്തിന് മുൻപ് വിലനിയന്ത്രിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ നിലവിലെ സ്ഥിതി മാറിമറിയാനാണ് സാദ്ധ്യത.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഴ ബാധിച്ചതോടെ രാജ്യത്തെ കര്‍ഷകര്‍ അരി ഉത്പാദനത്തിന്റെ തോത് ഗണ്യമായി കുറച്ചിരുന്നു. പിന്നാലെ ആഭ്യന്തര വിപണിയില്‍ അരി വില ക്രമാതീതമായി ഉയരാതിരിക്കാൻ കേന്ദ്രസര്‍ക്കാര്‍ അരിയുടെ കയറ്റുമതി നിര്‍ത്തിവെച്ചിരുന്നു. അതേസമയം ഇന്ത്യയുടെ കയറ്റുമതി നിരോധനം അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളിലെ വിപണിയെ സ്വാധീനിച്ചിരുന്നു. വിയറ്റ്നാം അടക്കമുള്ള മറ്റ് രാജ്യങ്ങളില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന അരിയുടെ വിലയും ഇതോടെ ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത അരിയുടെ കയറ്റുമതിയും പുനര്‍ കയറ്റുമതിയും യുഎഇ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Hot Topics

Related Articles