എം. സി റോഡിൽ ഏറ്റുമാനൂർ അടിച്ചിറയിൽ ബാംഗ്ലൂർ സർവീസ് നടത്തുന്ന സ്ളീപ്പർ ബസിന്റെ ഡീസൽ ടാങ്ക് ഊരിനടു റോഡിൽ വീണു : എം. സി റോഡിൽ വൻ ഗതാഗതക്കുരുക്ക് 

കോട്ടയം : എം. സി റോഡിൽ ഏറ്റുമാനൂർ അടിച്ചിറയിൽ ബാംഗ്ലൂർ സർവീസ് നടത്തുന്ന സ്ളീപ്പർ ബസിന്റെ ഡീസൽ ടാങ്ക് ഊരി നടുറോഡിൽ വീണു. തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേയ്ക്ക് പോകുന്ന സ്ളീപ്പർ ബസിന്റെ ഡീസൽ ടാങ്കാണ് ഊരി വീണത്. ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഏറ്റുമാനൂർ അടിച്ചിറ വളവിൽ വാഹനം തിരിയുന്നതിനിടെ ഡീസൽ ടാങ്ക് ഊരി റോഡിൽ വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ ഡീസൽ തെറിച്ചുവീണു. നാട്ടുകാർ വിവരമറിയിച്ചതോടെ അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്തെത്തി. ഡീസൽ ടാങ്ക് നീക്കി റോഡ് കഴുകി വൃത്തിയാക്കി. അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു. 

Advertisements

Hot Topics

Related Articles