കൊല്ലാട് പാറയ്ക്കൽക്കടവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ; മരിച്ചത് പനച്ചിക്കാട് നെല്ലിക്കൽ സ്വദേശി ആകാശ്

പുതുപ്പള്ളി : കൊല്ലാട് പാറയ്ക്കൽക്കടവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പനച്ചിക്കാട് നെല്ലിക്കൽ പറപ്പട്ടിൽ ദിനേശിന്റെ മകൻ ആകാശ് ഡി എസ് (22) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ആകാശ് .

Advertisements

ചൊവ്വാഴ്ച വൈകിട്ട് . എട്ടുമണിയോടെയായിരുന്നു അപകടം. പാറയ്ക്കൽക്കടവ് ഭാഗത്തു നിന്നും നാൽക്കവല ഭാഗത്തേയ്ക്കു വരികയായിരുന്നു ബൈക്ക്. അമിത വേഗത്തിൽ എത്തിയ ബൈക്ക് മറ്റൊരു ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ ആകാശിനൊപ്പമുണ്ടായിരുന്ന തോട്ടയ്ക്കാട് സ്വദേശി മെൽബിനും ( 24 ) പരിക്കേറ്റിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിക്കേറ്റവരെ ആദ്യം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംസ്ക്കാരം പിന്നീട് മാതാവ് : സുധ , സഹോദരൻ : സൂരജ്

Hot Topics

Related Articles