ഈരാറ്റുപേട്ട:മണിപ്പൂരില്‍ ക്രൈസ്തവ സമൂഹത്തിനു നേരേ നടക്കുന്ന വംശഹത്യ മൂന്ന് മാസം പിന്നിട്ടിട്ടും നിയന്ത്രിക്കാനാവാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും ജനസംഗമവും ഇന്ന് ഈരാറ്റുപേട്ടയിൽ നടത്തും.
‘മണിപ്പൂര്‍,ബിജെപി ഭരണ തണലില്‍ നടക്കുന്ന ക്രൈസ്തവ വേട്ടയ്ക്കെതിരേ ജനസംഗമം’ എന്ന തലക്കെട്ടില്‍ ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ നടക്കുന്ന ജനസംഗമം എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ് ഡി പി ഐ കോട്ടയം ജില്ലാ പ്രസിഡന്റ് സി ഐ മുഹമ്മദ് സിയാദ് അധ്യക്ഷത വഹിക്കുന്ന ജന സംഗമത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍,സംസ്ഥാന സമിതി അംഗം ജോർജ് മുണ്ടക്കയം,സി എസ് ഡി എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രവീൺ വി ജയിംസ്,അരുവിത്തുറ സെന്റ് ജോർജ് ഫെറോനാ ചർച്ച് വികാരി റവ.ഫാദർ ഡോ അഗസ്റ്റിൻ പാലക്കാപ്പറമ്പിൽ,ഈരാറ്റുപേട്ട നൈനാർ ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് അഷ്‌റഫ് മൗലവി, ഈരാറ്റുപെട്ട നഗരസഭ വൈസ് ചെയർമാൻ അഡ്വ വി എം മുഹമ്മദ് ഇല്യാസ്,വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു,വിമൻ ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ഷെഫി സെമീർ,ബി എസ് പി ജില്ലാ ജനറൽ സെക്രട്ടറി ജേക്കബ് ജോൺ പുതുപ്പള്ളി,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ എം എ ഖാദർ, എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം സബീർ കുരിവിനാൽ,പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് വി എസ് അലി,സെക്രട്ടറി റഷീദ് മുക്കാലി തുടങ്ങിയ പ്രമുഖർ പങ്കെടുത്ത് സംസാരിക്കും.
ജനസംഗമത്തിനു മുന്നോടിയായി വൈകീട്ട് നാലിന് പി എം സി ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ റാലി ടൗൺ ചുറ്റി മുട്ടം കവലയിൽ സമാപിക്കും.