ന്യൂസ് ഡെസ്ക് : ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അന്തിമ പട്ടികയിലുണ്ടായിരുന്ന 44 ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് അക്കാദമി വെളിപ്പെടുത്തണമെന്നും, തഴയപ്പെട്ട സിനിമകള്‍ പ്രേക്ഷകര്‍ വിലയിരുത്തട്ടെയെന്നും സംവിധായകൻ എംഎ നിഷാദ്. ചലച്ചിത്ര പുരസ്‌കാര വിവാദത്തില്‍ അക്കാദമി ചെയര്‍മാൻ രഞ്ജിത്തിനെതിരെ ഫേസ്ബുക്കിലൂടെയാണ് നിഷാദ് പ്രതികരിച്ചത്.
പത്തൊമ്ബതാം നൂറ്റാണ്ടിന് അവാര്‍ഡ് നല്‍കാതിരിക്കാൻ രഞ്ജിത്ത് ശ്രമിച്ചെന്ന് സംവിധായകൻ വിനയൻ ആരോപണം ഉന്നയിച്ചപ്പോള്‍ അദ്ദേഹത്തിനും പിന്തുണ പ്രഖ്യാപിച്ച് നിഷാദ് രംഗത്തെത്തിയിരുന്നു. ചലച്ചിത്ര അക്കാദമി ഒരു മാടമ്ബിയുടെയും തറവാട് സ്വത്തല്ലെന്നും, വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നുമായിരുന്നു അന്ന് നിഷാദ് ആവശ്യപ്പെട്ടിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനങ്ങളില്‍ വിവാദങ്ങളുണ്ടാകുന്നത് പുതിയ കാര്യമല്ല, എന്നാല്‍ അക്കാദമിയുടെ ചെയര്‍മാൻ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ഇടപെട്ടെന്നുളള ഗുരുതര ആരോപണമാണ് ഇത്തവണയുണ്ടായിരിക്കുന്നത്. അത് നിയമ വിരുദ്ധമാണ്. ജൂറിയിലെ തന്നെ രണ്ട് അംഗങ്ങള്‍ അക്കാദമി ചെയര്‍മാനെതിരേയും, ഒരംഗം പ്രിലിമിനറി കമ്മിറ്റിയിലെ കെ എം മധുസൂദനൻ എന്ന വ്യക്തിയുടെ ഇടപെടലുകളെ കുറിച്ചും പ്രതിപാദിക്കുകയുണ്ടായി. അതിനാല്‍ വിവാദങ്ങളില്‍ കഴമ്ബുണ്ടോയെന്ന് പ്രേക്ഷകര്‍ തീരുമാനിക്കട്ടെ” നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.