മണ്ണുമാന്തി യന്ത്രം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

ആലപ്പുഴ : ചേർത്തലയിൽ മണ്ണുമാന്തി യന്ത്രം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ കിഴക്കെവെളി അനിരുദ്ധന്റെ മകൻ അഭിജിത് (കണ്ണൻ-21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നാലുകുളങ്ങര സ്വദേശി അനുദേവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ ചേർത്തല പോലീസ് സ്റ്റേഷനു മുന്നിൽ രാവിലെയായിരുന്നു അപകടം സംഭവിച്ചത്.

Advertisements

Hot Topics

Related Articles