ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ മേഖലക്ക് സമീപം പേടകം എത്തും : ചന്ദ്രയാന്‍ മൂന്നിന് ഇന്ന് നിര്‍ണായക ചാന്ദ്ര പ്രവേശം

ന്യൂസ് ഡെസ്ക് : ചന്ദ്രയാന്‍ മൂന്നിന് ഇന്ന് നിര്‍ണായക ചാന്ദ്ര പ്രവേശം. ഇന്ന് വൈകിട്ട് ഏഴു മണിയോടെ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ മേഖലക്ക് സമീപം പേടകം എത്തും.പേടകത്തെ നിയന്ത്രിച്ച്‌ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലേക്ക് കടത്തി വിടുന്നത് ദൗത്യത്തിലെ നിര്‍ണായക ഘട്ടങ്ങളിലൊന്നാണ്. അതിവേഗത്തിലെത്തുന്ന പേടകത്തെ നിയന്ത്രിക്കാന്‍ കഴിയാതെ പോയാല്‍ ഇടിച്ചിറങ്ങാന്‍ സാധ്യതയുണ്ട്. വേഗം നിയന്ത്രിക്കുന്നതിനായി ത്രസ്റ്ററുകളെ വിപരീത ദിശയില്‍ ജ്വലിപ്പിക്കും. ഇതിനായി ബംഗളൂരുവിലെ ഐഎസ്‌ആര്‍ഒ കേന്ദ്രമായ ഇസ്ട്രാക്കില്‍ നിന്ന് കമാന്‍ഡ് ചെയ്യും.

Advertisements

കമാന്‍ഡ് സ്വീകരിക്കുന്ന പേടകത്തിന്റെ ത്രസ്റ്റര്‍ 31 മിനിറ്റ് നേരം ജ്വലിക്കും. 266 കിലോ ഇന്ധനമാകും ഇതിനായി പേടകം ഉപയോഗിക്കുക. 7.43ഓടെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പതുക്കെ കടക്കുമെന്നാണ് നിഗമനം. അടുത്ത ദിവസങ്ങളില്‍ ഭ്രമണപഥം താഴ്ത്തി പേടകം ചന്ദ്രനിലേക്ക് കൂടുതല്‍ അടുപ്പിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജൂലൈ 14ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച പേടകം ചൊവ്വാഴ്ചയാണ് ഭൂമിയുടെ ആകര്‍ഷണവലയം ഭേദിച്ച്‌ കുതിപ്പ് തുടങ്ങിയത്. കഴിഞ്ഞ ദിവസം 26 സെക്ക?ന്‍ഡ് ത്രസ്റ്റര്‍ ജ്വലിപ്പിച്ച്‌ പാത തിരുത്തിയിരുന്നു. പേടകത്തിന് ചന്ദ്രനിലെത്താന്‍ 3.65 ലക്ഷം കിലോമീറ്ററാണ് താണ്ടാനുള്ളത്. ആഗസ്റ്റ് 23ന് പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യും. സോഫ്റ്റ് ലാന്‍ഡിം?ഗില്‍ വന്ന പിഴവായിരുന്നു ചാന്ദ്രയാന്‍ 2 അവസാനഘട്ടത്തില്‍ പരാജയപ്പെടാന്‍ കാരണം.

Hot Topics

Related Articles