സലിംകുമാറിനെ പോലെ ഒരാള്‍ ഹീനമായ പരാമര്‍ശം നടത്തരുതായിരുന്നു ; ഒരു കാര്യവുമില്ലാതെയാണ് സലിംകുമാര്‍ കെ രാധാകൃഷ്ണനെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചത് ; വി ശിവന്‍കുട്ടി

ന്യൂസ് ഡെസ്ക്ക് : മിത്ത് വിവാദത്തില്‍ പരിഹാസവുമായി സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തിയ ചലച്ചിത്ര നടന്‍ സലിംകുമാറിനെ വിമര്‍ശിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സലിംകുമാറിനെ പോലെ ഒരാള്‍ ഹീനമായ പരാമര്‍ശം നടത്തരുതായിരുന്നെന്ന് വി ശിവന്‍കുട്ടി വിമര്‍ശിച്ചു. കെ രാധാകൃഷ്ണന്‍ ജനങ്ങള്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച ജനനേതാവാണ്. ഒരു കാര്യവുമില്ലാതെയാണ് സലിംകുമാര്‍ അദ്ദേഹത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചതെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

Advertisements

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബഹു.ദേവസ്വം മന്ത്രി ശ്രീ.കെ രാധാകൃഷ്ണനെ മിത്തിസം വകുപ്പ് മന്ത്രി എന്നും നടവരവിനെ മിത്ത് മണി എന്നും പരാമര്‍ശിച്ച ചലച്ചിത്ര താരം ശ്രീ.സലീംകുമാറിന്റെ നടപടി ഒട്ടും ശരിയായില്ല. സലീംകുമാറിനെ പോലുള്ള ഒരാള്‍ ഇത്തരം ഹീനമായ പരാമര്‍ശം നടത്തരുതായിരുന്നു. കെ രാധാകൃഷ്ണന്‍ ജനങ്ങള്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച ജനനേതാവാണ്. ഒരു കാര്യവുമില്ലാതെയാണ് സലീംകുമാര്‍ അദ്ദേഹത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചത്. സലീംകുമാര്‍ ഈ പരാമര്‍ശം പിന്‍വലിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

Hot Topics

Related Articles