പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് മികച്ച ഇടപെടല്‍ : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട :
പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് മികച്ച ഇടപെടലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വെട്ടിപ്പുറത്ത് പത്തനംതിട്ട നഗരസഭ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റെര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.നഗര ജനകീയാരോഗ്യ കേന്ദ്രത്തില്‍ പൂര്‍ണമായും സൗജന്യമായാണ് ചികിത്സയും, മരുന്നുകളും ലഭ്യമാക്കുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ വിഹിതമായി പ്രാഥമിക പരിരക്ഷ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് അനുവച്ചിച്ച ഗ്രാന്റില്‍ നിന്നും 15 ലക്ഷം രൂപ മുടക്കിയാണ് വെട്ടിപ്പുറം നഗര ജനകീയ ആരോഗ്യ കേന്ദ്രം യാഥാര്‍ത്ഥ്യമാക്കിയത്.

Advertisements

ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകുന്നേരം ഏഴു വരെ ഡോക്ടര്‍ ഉള്‍പ്പടെയുള്ളവരുടെ സേവനം ലഭ്യമാകും.കെ.എം.എസ്.സി.എല്‍ മുഖേനയാണ് ആവശ്യമായ ഉപകരണങ്ങളും മരുന്നുകളും ലഭ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പരിശോധനാ മുറി, നിരീക്ഷണ മുറി, വെല്‍നെസ് റൂം, കാത്തിരിപ്പ് കേന്ദ്രം, ഫാര്‍മസി, ലാബ് കം സ്റ്റോര്‍ എന്നിവയാണ് നഗര ജനകീയാരോഗ്യ കേന്ദ്രത്തിലുള്ളത്. ഓരോന്നു വീതം മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ജെ.എച്ച്.ഐ, ക്ലീനിംഗ് സ്റ്റാഫ് എന്നിവര്‍ കേന്ദ്രത്തിലുണ്ടാകും. നഗരസഭയില്‍ മൂന്ന് നഗര ജനകീയ ആരോഗ്യ കേന്ദ്രമാണ് നിര്‍മ്മിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരസഭ ചെയര്‍മാന്‍ അഡ്വ ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ആമിനി ഹൈദരാലി, ആരോഗ്യ കാര്യസ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ് , പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇന്ദിരാമണിയമ്മ, വാര്‍ഡ് കൗണ്‍സിലര്‍ സി. കെ അര്‍ജുനന്‍, പ്രതിപക്ഷ നേതാവ് കെ ജാസിംകുട്ടി, ജില്ല ആസൂത്രണ സമിതി അംഗം പി. കെ അനീഷ്, മുനിസിപ്പല്‍ സെക്രട്ടറി കെ. കെ സജിത് കുമാര്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിത കുമാരി, ഡി. പി.എം. ഡോ. എസ്. ശ്രീകുമാര്‍, മുനിസിപ്പല്‍ എഞ്ചിനിയര്‍ ജെ. എസ് സുധീര്‍ രാജ്, നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles