അയ്മനം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജലാശയങ്ങളിലെ പ്ലാസ്റ്റിക് നീക്കം ചെയ്തു 

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിത കർമ്മസേന, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ കൊടുവത്ര- ആയിരംവേലി ഭാഗത്ത് മീനച്ചിലാറിൽ  പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. പഞ്ചായത്തിന്റെ പൊതു ഇടങ്ങളും പൊതുജലാശയങ്ങളും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ പരിപാടി സംഘടിപ്പിച്ചത്. കരിമഠം ആയിരവേലി ചിറയിൽ സംഘടിപ്പിച്ച പ്ലാസ്റ്റിക് ശേഖരണ പരിപാടിയിൽ നൂറുകണക്കിന് ജനങ്ങൾ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജി രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

Advertisements

വൈസ് പ്രസിഡൻറ് മനോജ് കരിമഠം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി ഡി എസ്  അംഗം റെനിമോൾ സന്തോഷ് യോഗത്തിന് സ്വാഗതം ആശംസിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആശംസകൾ അർപ്പിച്ചുകൊണ്ട് പഞ്ചായത്ത് അംഗങ്ങളായ കെ ആർ ജഗദീഷ്, ദേവകി കെ, ബിജു മാന്താറ്റിൽ, മിനി ബിജു, സുനിത അഭിഷേക്, അനു ശിവപ്രസാദ്, സുമ പ്രകാശ്,സിഡിഎസ് ചെയർപേഴ്സൺ സൗമ്യ വിനീത്, അസിസ്റ്റൻറ് സെക്രട്ടറി സുനിൽ , വി ഇ ഒ മാരായ പ്രദീപ്, റോമി എന്നിവർ സംസാരിച്ചു.

Hot Topics

Related Articles