പാലക്കാട് : ജനുവരിയോടെ രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായി കേരളം മാറുമെന്ന് തദ്ദേശസ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്.തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര വൈജ്ഞാനികോത്സവം ‘ഫ്രീഡം ഫെസ്റ്റ് 2023’ ന്റെ ഭാഗമായി ‘ഇ-ഗവേണന്‍സ് പ്രശ്‌നങ്ങളും പരിഹാരവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കേരളത്തിന് ഈ നേട്ടം ദുഷ്‌ക്കരമാകില്ല. ഡിജിറ്റല്‍ സാക്ഷരതാ യജ്ഞത്തില്‍ പ്രധാന വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കേണ്ടത് വിദ്യാര്‍ത്ഥികളാണ്. നവംബര്‍ ഒന്നോടെ ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിക്കും. ഇന്ത്യയില്‍ ഏറ്റവും ഫ്രലപ്രദമായി ഡിജിറ്റല്‍ വിദ്യാഭ്യാസം നടപ്പാക്കിയത് കേരളത്തിലാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ സേവനങ്ങള്‍ ഓണ്‍ലൈനായി. കെ-ഫോണ്‍ ആരംഭിച്ചു ഇന്റര്‍നെറ്റ് അടിസ്ഥാന പൗരാവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.