തിരുവല്ല: ആശുപത്രിയിൽ യുവതിക്ക് നേരെ വധശ്രമം നടത്തിയ കേസിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. ഇരയുടെ ഭർത്താവിൻ്റെ വാട്ട്സ് ആപ്പ് ചാറ്റ് ഉൾപ്പെടെ വിവരങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. വെള്ളിയാഴ്ച്ച വൈകിട്ട് 3ന് ആയിരുന്നു പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവചികിത്സയ്ക്ക് എത്തിയ യുവതിക്ക് നേരെ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്ത് കായംകുളം പുല്ലകുളങ്ങര സ്വദേശി അനുഷ ( 25) ധമനികളിൽ സിറിഞ്ച് ഉപയോഗിച്ച് വായു കടത്തി വിട്ട് കൊല്ലാൻ ശ്രമം നടത്തിയത് . നേഴ്സിന്റെ വേഷത്തിലാണ് പ്രതി ആശുപത്രിയിൽ കയറി പദ്ധതി തയ്യാറാക്കിയത്. ഫാര്‍മസിസ്റ്റായി മുന്‍പരിചയമുള്ള പ്രതി എയര്‍ എംബ്ലോസിസം എന്ന സംവിധാനത്തിലൂടെയാണ് കൊലപാതക ശ്രമം നടത്തിയത്.
കാലി സിറിഞ്ച് ഉപയോഗിച്ച് രക്തധമനികളിലേക്ക് വായുകടത്തിയുള്ള അതിക്രൂരമായ കൊലപാതക ശ്രമമാണ് പ്രതി നടപ്പാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ആശുപത്രി ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് പ്രതിയുടെ പദ്ധതികള്‍ തകര്‍ത്തത്. ആശുപത്രി ജീവനക്കാരും സ്നേഹയുടെ ബന്ധുക്കളും ചേർന്ന് പ്രതിയെ പോലീസിന് കൈമാറിയത്.
അതേസമയം, അനുഷയുടെ പ്രവൃത്തിയില്‍ ബാഹ്യഇടപെടല്‍ സംശയിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എയര്‍ എംബോളിസം വഴി ആളെ കൊല്ലാന്‍ കഴിയുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നാണ് അനുഷയുടെ മൊഴി. പക്ഷേ, ഇത് വിശ്വസനീയമല്ല. ഫാര്‍മസിസ്റ്റിന് മനുഷ്യ ശരീത്തിലെ ഞരമ്പുകളുടെ പ്രവര്‍ത്തനവും ഹൃദയത്തിലേക്കുള്ള ധമനികളും തിരിച്ചറിയാന്‍ കഴിയില്ല.
അതു മാത്രമല്ല, ഇഞ്ചക്ഷന് എടുക്കുന്നതിന് പരിശീലനവും കിട്ടിയിട്ടില്ല. ഡോക്ടര്‍, നഴ്സ്, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് ഈ മേഖലയില്‍ പരിശീലനം ഉള്ളത്. ഞരമ്പില്‍ നിന്ന് രക്തം എടുക്കാന്‍ അറിയാവുന്നവര്‍ക്ക് മാത്രമാണ് ഇത്തരമൊരു പ്രവൃത്തി ചെയ്യാന്‍ സാധിക്കുക. ഇന്ജക്ഷന് എടുക്കാനും സൂചി ഉപയോഗിക്കാനുമൊക്കെ അനുഷയ്ക്ക് ആരെങ്കിലും പറഞ്ഞു കൊടുത്തതാകുമോ എന്ന് സംശയിക്കുന്നുണ്ട്. യുവതിക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്ന് പോലീസ് പറഞ്ഞു.