രാജ്യത്തെ പ്രധാന മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കോര്‍പറേറ്റ് സ്ഥാപനങ്ങൾ ; മാധ്യമപ്രവര്‍ത്തന രംഗത്ത് അനാരോഗ്യകരമായ മത്സരം ശക്തമാകുന്നു ; മന്ത്രി വീണാ ജോർജ്

തൃശൂര്‍ : മാധ്യമപ്രവര്‍ത്തന രംഗത്ത് അനാരോഗ്യകരമായ മത്സരം ശക്തമാകുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ പ്രസ് ക്ലബിന്റെ ടി.വി.അച്യുത വാര്യര്‍ പുരസ്കാരദാനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisements

രാജ്യത്തെ പ്രധാന മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കോര്‍പറേറ്റ് സ്ഥാപനങ്ങളാണ്. സര്‍ക്കാറിന്‍റെ പല നയരൂപവത്കരണങ്ങളെയും സ്വാധീനിക്കാൻ ഇവരുടെ ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്നും അതുകൊണ്ട്, കാര്‍ഷികനയങ്ങള്‍ കര്‍ഷകര്‍ക്കും തൊഴില്‍ നയങ്ങള്‍ തൊഴിലാളികള്‍ക്കുമെതിരെയാവുകയും സാമ്ബത്തിക നയങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് ഗുണകരമാവുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുന്നെന്നും മന്ത്രി വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാര്‍ത്തകള്‍ വാണിജ്യ ഉല്‍പന്നത്തിന്റെ തലത്തിലേക്ക് മാറുകയാണെന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നിലനില്‍ക്കേണ്ടത് ആവശ്യകതയാണെന്നും മന്ത്രി പറഞ്ഞു. ഇതിന് എല്ലാ കോണുകളില്‍ നിന്നും പിന്തുണ വേണം. എന്നാല്‍, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നും മന്ത്രി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.