കോട്ടയം വൈഎംസിഎ ഷട്ടിൽ ടൂർണമെന്റ്; ജെബിനും സുധീഷും ചാമ്പ്യന്മാർ

കോട്ടയം: വൈഎംസിഎയുടെ നേതൃത്വത്തിൽ നടത്തിയ ഷട്ടിൽ ടൂർണമെന്റിൽ കായംകുളം സ്വദേശികളായ ജെബനും സുധീഷും ചാമ്പ്യന്മാരായി. പത്തനാട് സ്വദേശികളായ കണ്ണനും രതീഷുമാണ് റണ്ണറപ്പായത്. ഓൾ കേരള തലത്തിൽ നടത്തിയ ടൂർണമെന്റിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള മുപ്പതോളം ടീമുകൾ പങ്കെടുത്തു. വൈഎംസിഎ പ്രസിഡന്റ് അനൂപ് സി.ജോൺ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് ജേക്കബ്, ക്ലബ് സെക്രട്ടറി എബി കെ.ചന്ദ്രൻ, ടൂർണമെന്റ് കോ ഓർഡിനേറ്റർ അഖിൽ ചെറിയാൻ, ക്ലബ് അംഗം സത്യനേശൻ, പ്രദീപ് എന്നിവർ പ്രസംഗിച്ചു. ഡയറക്ടർ ബോർഡ് അംഗം ദീപു ഫിലിപ്പ്, സ റീജിയണൽ ബോർഡ് അംഗം സജി നൈനാൻ, മുൻ ബോർഡ് അംഗം റോബിൻ എബ്രഹാം, ഷട്ടിൽ ക്ലബ് സെക്രട്ടറി എബി കെ. ചന്ദ്രൻ, ടൂർണമെന്റ് കോ ഓർഡിനേറ്റർ അഖിൽ ചെറിയാൻ, ക്ലബ് അംഗം മനോജ് വർമ്മ, മനു , ജോബിൻ, സുന്ദരേശൻ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Advertisements

Hot Topics

Related Articles