ജീവിതം രാഷ്ട്രീയത്തിന് വേണ്ടി സമര്‍പ്പിച്ച വ്യക്തി ; കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ അവസാനിച്ചത് ; നിയമ സഭയിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ അവസാനിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമ്മേളനത്തില്‍ ഉമ്മൻചാണ്ടിക്ക് ആദരം അര്‍പ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം വിട്ടുപോകാത്ത മനസ്സായിരുന്നു ഉമ്മൻചാണ്ടിയുടേത് എന്നും കഴിവും കാര്യക്ഷമതയും ഉള്ള ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements

ജീവിതം രാഷ്ട്രീയത്തിന് വേണ്ടി സമര്‍പ്പിച്ച വ്യക്തി ആയിരുന്നു അദ്ദേഹമെന്നും അരനൂറ്റാണ്ടായി കോണ്‍ഗ്രസിന്റെ ഗതിവിഗതികള്‍ അദ്ദേഹത്തിന് നിയന്ത്രിക്കാൻ കഴിഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം രാഷ്ട്രീയമായി എതിര്‍ ചേരിയില്‍ നില്‍ക്കുമ്പോഴും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായിട്ടില്ല എന്നും കഠിനാധ്വാനവും സ്ഥിരോത്സഹനവുമാണ് എന്നും ഉമ്മൻചാണ്ടിയെ നയിച്ചത്, രോഗാതുരനായപ്പോഴും ഏറ്റെടുത്ത കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് അദ്ദേഹം ശ്രദ്ധിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.

Hot Topics

Related Articles