നാഞ്ഞിലത്ത്പടി കോട്ടേപടവു റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു 

അയർക്കുന്നം: ആറുമാനൂർ ഒന്നാം വാർഡിൽ ചെത്തിക്കുളം ടൂറിസം പദ്ധതി പ്രദേശത്തുകൂടി കടന്ന് പോകുന്ന നാഞ്ഞിലത്ത്പടി കോട്ടേപടവു റോഡ് ജലജീവൻ പദ്ധതിക്കുവേണ്ടി ജെസിബി ഉപയോഗിച്ചു നടത്തിയ പ്രവർത്തനങ്ങൾ മൂലം  ചെളിയും വെള്ളവും കലർന്ന് നടന്നുപോകുവാനോ വാഹനത്തിൽ സഞ്ചരിക്കുന്നതിനോ സാധിക്കാത്തവിധം തകർന്നടിഞ്ഞു. ഇതിൽ പ്രതിഷേധിച്ച് നാഞ്ഞിലത്ത്പടി കോട്ടേപടവ് പഞ്ചായത്ത് റോഡിൽ അയർക്കുന്നം വികസന സമിതിയുടെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിഷേധിച്ചു. പ്രസിഡന്റ് ജോയി കൊറ്റത്തിൽ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. എബ്രഹാം ഫിലിപ്പ്,അഡ്വ.കെ.എസ് മുരളീകൃഷ്ണൻ , ജോയിസ് കൊറ്റത്തിൽ,എം.ജി ഗോപാലൻ, ബാബു തോട്ടം , അഭിലാഷ് പാറേക്കാട്ടിൽ,സജിത്ത് ജെയിംസ് അമലാഭവൻ തുടങ്ങിയവർ നേതൃത്വം നല്കി.

Advertisements

Hot Topics

Related Articles