കോട്ടയം : കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം. 2022-23 സാമ്പത്തിക വർഷം കേരള സംസ്ഥാനത്തെ കാർഷിക വികസന ബാങ്കുകളിൽ “100 % കുടിശ്ശിക നിവാരണ യജ്ഞത്തിൽ” സംസ്ഥാന തലത്തിൽ മികച്ച പ്രകടനത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന് പുരസ്‌കാരം ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വി.എൻ വാസവനിൽ നിന്നും ബാങ്ക് പ്രസിഡന്റ് സാജൻ തൊടുക, സെക്രട്ടറി അജേഷ്‌കുമാർ കെ, വൈസ് പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്ത്,ഡയറക്ടർ ബോർഡ് മെമ്പർമാരായ സണ്ണികുട്ടി അഴകംപ്രായിൽ,അജി വെട്ടുകാലംകുഴി, പി. പി സുകുമാരൻ എന്നിവർ ചേർന്ന് ക്യാഷ് അവാർഡും പുരസ്കാരവും ഏറ്റുവാങ്ങി .സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്ക് അഡ്മിനിസ്ട്രേറ്റർ ആർ. ജ്യോതി പ്രസാദ് അധ്യക്ഷത വഹിച്ചു. മന്ത്രി ആന്റണി രാജു ലോഗോ പ്രകാശനം ചെയ്തു. സംസ്ഥാന സഹകരണ കാർഷിക മാനേജിങ് ഡയറക്ടർ പാർവതി നായർ, ജനറൽ മാനേജർ സിന്ധു ആര്‍ നായർ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ് സഹകരണ ഓഡിറ്റ് ഡയറക്ടർ ഷെറിൻ എം.എസ് എന്നിവർ പ്രസംഗിച്ചു.