കോട്ടയം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒൻപത് പേർ നൽകിയ സംഭാവന നാല് വർഷത്തോളമായി വകമാറ്റി സ്വന്തം കയ്യിൽ സൂക്ഷിച്ച വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിലായി. കോട്ടയം ജില്ലയിലെ കടുത്തുരുത്തി വില്ലേജ് ഓഫീസർ സജി വർഗ്ഗീസിനെയാണ് വിജിലൻസ് എസ് പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വില്ലേജിൽ വിവിധ സേവനങ്ങൾക്ക് എത്തുന്ന അപേക്ഷകരിൽ നിന്നും സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിന് പാരിതോഷികം കൈപ്പറ്റുന്നതായി പരാതി ഉയർന്നിരുന്നു. കടുത്തുരുത്തി വില്ലേജ് പരിധിയിൽ അനധികൃത മണ്ണ് ഖനനം നടത്തുന്ന മാഫിയകൾ ക്കൈ തിരെ നടപടി സ്വീകരിക്കാതെ ഇരിക്കുന്നതിന് ആളുകളിൽ നിന്നും കൈക്കൂലി കൈപ്പറ്റുന്നതായും പരാതി ഉയർന്നിരുന്നു. തുടർന്ന് കടുത്തുരുത്തി വില്ലേജ് ഓഫീസിൽ കോട്ടയം വിജിലൻസ് ഡി വൈ എസ് പി പി. വി മനോജ് കുമാറിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിശോധനയിൽ വില്ലേജ് ഓഫീസറുടെ കൈവശം കാണപെട്ട അനധികൃത പണം സംബന്ധിച്ച് അന്വേഷണം നടത്തി. ഇതോടെയാണ് ദുരിതാശ്വാസ നിധിയുടെ മറവിൽ നടന്ന തട്ടിപ്പ് പുറത്തുവന്നത്. 2018 ഓഗസ്റ്റ് 15-ാം തിയ്യതി മുതൽ 2019 സെപ്റ്റംബർ 17 വരെ തീയ്യതി വരെയുള്ള ഒരു വർഷക്കാലത്തിനിടയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 9 ആളുകൾ നൽകിയ സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ അടയ്ക്കാതെ കഴിഞ്ഞ നാല് വർഷമായി അനധികൃതമായി കൈവശം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി.
മഹാപ്രളയം കോവിഡ് തുടങ്ങിയ മഹാമാരി ക്കാലത്ത് കടുത്തുരുത്തി വില്ലേജ് ഓഫീസ് പരിധിയിലുള്ള ആളുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവനകളാണ് ഫണ്ടിൽ അടയ്ക്കാതെ 4 വർഷമായി കൈവശം സൂക്ഷിച്ചത്. കണ്ടെത്തിയ ഗുരുതര ക്രമക്കേട് സംബന്ധിച്ച് വില്ലേജ് ഓഫീസർ സജി വർഗ്ഗീസിന് എതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന് വിജിലൻസ് ഡയറക്ടർ ക്ക് റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് അറിയിച്ചു.