രാഹുൽ തിരികെ “തുഗ്ലക്കിലേക്ക്” ; വസതി തിരികെ ലഭിച്ചു

ദില്ലി: അപകീർത്തി കേസിൽ ശിക്ഷ ഇളവ് ചെയ്ത സാഹചര്യത്തിൽ നഷ്ടപ്പെട്ട ഔദ്യോഗിക വസതി രാഹുൽ ഗാന്ധി എം.പി ക്ക് തിരികെ ലഭിച്ചു. എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടതിന് പിന്നാലെയാണ് ഔദ്യോഗിക വസതിയും തിരികെ ലഭിച്ചത്. ലോക്സഭാ സെക്രട്ടേറിയേറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കി.

Advertisements

ഗുജറാത്ത് കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിന്റെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കുന്ന ഉത്തരവ് ലോക്ശഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത്. ദില്ലിയിലെ തുഗ്ലക് ലൈനിലെ വസതി ഒഴിയാനുള്ള നോട്ടീസും പിന്നാലെ നൽകി. 30 ദിവസങ്ങൾക്കുള്ളിൽ വീട് ഒഴിയണമെന്നായിരുന്നു നോട്ടീസ്. വീട് ഒഴിഞ്ഞ രാഹുൽ ഗാന്ധി താമസം സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയോഗ്യനാക്കപ്പെട്ട് 137 ദിവസത്തിന് ശേഷം ഇന്നലെയാണ് രാഹുൽ ഗാന്ധി  തിരികെ പാർലമെന്റിൽ എത്തിയത്.ഇന്ന് മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയത്തിൽ അദ്ദേഹം സംസാരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ മോദി സഭയിലുള്ളപ്പോൾ സംസാരിച്ചാൽ മതിയെന്ന നിലപാടിലാണ് കോൺഗ്രസ്.


Hot Topics

Related Articles