കോടതി ശിക്ഷ വിധിച്ച ശേഷം ഒളിവിൽ കഴിഞ്ഞിരുന്നയാൾ 19 വർഷത്തിന് ശേഷം പിടിയിൽ 

കോട്ടയം :  കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്നയാൾ  19 വർഷത്തിനുശേഷം പോലീസിന്റെ പിടിയിലായി. തലനാട് കല്ലുവെട്ടത്തു  വീട്ടിൽ സോമൻ  (65) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2002 ൽ തലനാട് സ്വദേശിനിയായ വയോധികയെ ആക്രമിച്ച കേസിൽ  പോലീസ്  അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. പിന്നീട് കോടതി ഇയാളെ രണ്ടുവർഷത്തെ തടവു ശിക്ഷയ്ക്ക് വിധിക്കുകയും,  ഇയാൾ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു.

Advertisements

തുടർന്ന് കോടതി ഇയാൾക്കെതിരെ കൺവിക്ഷൻ വാറണ്ട്  പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലിലാണ്   ഇയാൾ പോലീസിന്റെ പിടിയിലാവുന്നത്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, സി.പി.ഓ ജോബി ജോസഫ്  എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

Hot Topics

Related Articles