സംവിധായകന്‍ സിദ്ദിഖിന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം ; മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ മരിച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യമെന്ത്

ന്യുസ് ഡെസ്‌ക്ക് : അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ സംവിധായകന്‍ സിദ്ദിഖിന്റെ പേരില്‍ വ്യാജ വാര്‍ത്തകളുടെ പ്രളയമാണ്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന സിദ്ദിഖ് മരണപ്പെട്ടു എന്ന തരത്തിലുള്ള വാര്‍ത്തകളാണ്. ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു സ്ഥിരീകരണവുമുണ്ടായിട്ടില്ല.

Advertisements

നേരത്തെ സിദ്ദിഖ് മരിച്ചു എന്ന വാര്‍ത്തയുമായി സംവിധായകന്‍ ക്രൈം നന്ദകുമാര്‍ രംഗത്ത് എത്തിയിരുന്നു. ഇതിന്റെ ചൂട് പിടിച്ച് നിരവധി മാധ്യമങ്ങളാണ് മരണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സിദ്ദിഖിന്റെ നില ഗുരുതരമായി തന്നെ തുടരുകയാണ എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

Hot Topics

Related Articles