കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത് പ്രധാനമായും വികസന മാവുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു. കാലങ്ങളായി പുതുപ്പള്ളിയിൽ
വികസനം എത്തി നോക്കിയിട്ടില്ല എന്നതാണ് വസ്തുത എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഐ വിപുലമായ തയ്യാറെടുപ്പുകൾ ആണ് നടത്തുന്നത്.
താഴെ തലം മുതൽ പ്രവർത്തകരും നേതാക്കളും സജീവമായി കഴിഞ്ഞു. നാളെ വൈകുന്നേരം 5നു പുതുപ്പള്ളി മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും ലോക്കൽ സെക്രട്ടറിമാരുടെയും സംയുക്ത യോഗം പാർട്ടി ജില്ല കമ്മറ്റി ഓഫീസിൽ വിളിച്ചു ചേർത്തിട്ടുണ്ട്. ഭാവി പരിപാടികൾക്ക് ഇവിടെ രൂപം നൽകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണ്ഡലത്തിൽ ഇടത് പക്ഷത്തിനുള്ള മേൽക്കൈ കണക്കിലെടുത്താൽ ഇടത് സ്ഥാനാർത്ഥിയുടെ വിജയം സുനിശ്ചിതം ആണ്. മണ്ഡലത്തിലെ
എട്ടിൽ ആറ് പഞ്ചായത്തുകളിലും ഇടത് പക്ഷം ആണ് ഭരിക്കുന്നത്. മണ്ഡലത്തിൽ ഉടനീളം കൂട്ടായ പ്രവർത്തനങ്ങൾ ഒരുക്കാൻ സിപിഐ നേതൃത്വം നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.