തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്.പുതുപ്പള്ളിയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂല സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് നേതാക്കള്‍ ഇലക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം വിശദമാക്കി.
Advertisements
സെപ്തംബര്‍ 5 നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്തംബര്‍ 8 നായിരിക്കും വോട്ടെണ്ണല്‍. നാമനിര്‍ദ്ദേശം പത്രിക നല്‍കേണ്ട അവസാന തീയതി ഓഗസ്റ്റ് 17 ആണ്. അതേസമയം, തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.