യൂത്ത് കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റി : ക്വിറ്റ് ഇന്ത്യ ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം ആചരിച്ചു

തിരുവല്ല : യൂത്ത് കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം ആചരിച്ചു. കവിയൂർ കമ്മാളത്തകിടി ജംഗ്ഷനിൽ കൂടിയ യോഗം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ മണിരാജ് പുന്നിലം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ അശോക് കുമാർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജിനു ബ്രില്യൻറ്, രാജൻ എം കെ, വിനു ജേക്കബ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സുജിത് മാത്യു, ശ്രീജിത്ത്‌ തുളസിദാസ്, ലിനു മോനിച്ചൻ, ജിബിൻ വർഗീസ്, മനോജ്‌ ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles