ഓതറ ഐക്യ ക്രിസ്തീയ കൂട്ടായ്മ മതസൗഹാർദ്ദ സമ്മേളനം

തിരുവല്ല :
ഐക്യ ക്രിസ്തീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓതറ ആൽത്തറ ജംഗ്ഷനിൽ മതസൗഹാർദ്ദ സമ്മേളനം നടത്തി. മണിപ്പൂർ വംശീയ കലാപത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മൗനം ഭജിക്കുന്നത് കൊണ്ട് ഒട്ടേറെ പേർ കൊല്ലപ്പെടുകയും എഴുപതിനായിരത്തിൽപരം ആളുകൾ പാലായനം ചെയ്യുകയും, ആരാധനാലയങ്ങളും , സ്ഥാപനങ്ങളും , നശിപ്പിക്കുകയും സ്ത്രീകളെ നഗ്നരാക്കി പീഡിപ്പിക്കുകയും ചെയ്ത നടപടിയിൽ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി.

Advertisements

ഇപ്പോഴത്തെ കലാപത്തിന് കാരണമായി കരുതപ്പെടുന്ന ഹൈക്കോടതി വിധി തന്നെ കേന്ദ്രസർക്കാരിന് ഭാഗത്തുണ്ടായ ജാഗ്രതക്കുറവിന്റെ തെളിവാണ്. കലാപം നിയന്ത്രിക്കാൻ സംസ്ഥാന കേന്ദ്ര സർക്കാർ ഭാഗത്തുനിന്ന് എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്നും മണിപ്പൂരിൽ സമാധാനം ഉടൻ പുനസ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ ക്രിസ്തീയ കൂട്ടായ്മയുടെ ചെയർമാൻ ഫാദർ ആൻഡ്രൂസ് കടപ്പനങ്ങാട്ട് അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിഭദ്രാസന അധ്യക്ഷൻ മോസ്റ്റ് റൈറ്റ് . റവ ഡോ. തോമസ് മാർ കൂറിലോസ് മതസൗഹാർദ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഖ്യപ്രഭാഷണങ്ങൾ മാർത്തോമാ സഭ വൈദിക ട്രസ്റ്റി റവ.ഫാ. മോൻസി കെ ഫിലിപ്പ്, ഓർത്തഡോക്സ് സഭ അൽമായ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മൻ, ഐ പി സി കേരള സ്റ്റേറ്റ് ജോയിൻ സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിനു തോമ്പുംകുഴി, എ കെ പി എം എസ് താലൂക്ക് സെക്രട്ടറി സന്തോഷ് വിലങ്ങും പറമ്പിൽ, പ്രൊഫസർ ഡോ. കോശി മത്തായി, ഫാ. അനീഷ് തോമസ് തോമസ്, ഫാ. വർഗീസ് ജോൺ , ഫാ. തോമസ് പരിയാരം, ഫാ. റിനു അലക്സ് വർഗീസ് ഫാ. വർഗീസ് ജോൺ , പാസ്റ്റര്‍ സാം കെ ഫിലിപ്പ്, പാസ്റ്റർ ജോസ് ഫിലിപ്പ്, ഫാ. ഫെബിൻ പ്രസാദ് മാത്യു, പാസ്റ്റർ പി കെ ഡേവിഡ്,
ജെയിംസ് റ്റി ജോർജ് , റെജി ജോൺ, സതീശൻ എം കെ
എന്നിവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.