കോട്ടയം : സ്ഥാനാർത്ഥിയെ അടിച്ചേൽപ്പിക്കേണ്ടന്ന് മന്ത്രി വി എൻ വാസവൻ. പുതുപ്പള്ളി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ആരെന്ന് സംബന്ധിച്ച് ഇതുവരെ ചർച്ചകൾ ഒന്നും മുന്നണിയിൽ നടന്നിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പാർട്ടിയിൽ കൂട്ടായ ചർച്ച നടത്തി മാത്രം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന പതിവാണുള്ളത്.
എല്ലാ കാലത്തും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സ്ഥാനാർത്ഥി നിർണയ സമയത്ത് കോൺഗ്രസിൽ പടല പിണക്കങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം പടലപ്പണക്കങ്ങളും , അസംതൃപ്തികളും മറ്റും തങ്ങളുടെ തലയിൽ കെട്ടിവെയ്ക്കേണ്ട കാര്യമില്ല.
സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള പുതുപ്പള്ളി മണ്ഡലത്തിൽ കരുത്തരായ ധാരാളം സ്ഥാനാർത്ഥികൾ പാർട്ടിക്കുള്ളിൽ തന്നെ ഉണ്ട് .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരെ ആരെ സ്ഥാനാർത്ഥിയാക്കണം എന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് കൂടി തീരുമാനിച്ചു ശനിയാഴ്ച പ്രഖ്യാപിക്കും.
ഈ സാഹചര്യത്തിൽ ഇപ്പോൾ കേൾക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും വാസവൻ പറഞ്ഞു