കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 10 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 10 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണ സെക്ഷൻ പരിധിയിൽ രാവിലെ09:00 മുതൽ വൈകിട്ട് 05:00 വരെ സങ്കേതം ട്രാൻസ്ഫോർമറിലും തൂമ്പുങ്കൽ ട്രാൻസ്ഫോർമർ പരിധിയിൽ 01:00 മുതൽ05:00 വരെയും വൈദ്യുതി മുടങ്ങും. 

Advertisements

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പങ്ങട മഠം പടി, ളാക്കാട്ടൂർ പൂത്തോട്ടപ്പടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിച്ചി സെക്ഷനിൽ

ഈസ്റ്റ്‌ -വെസ്റ്റ്, തുരുത്തിപ്പള്ളി, മന്നത്തുകടവ്, ടപ്പിയോക്കാ, കാന, പുറക്കടവ്, മാമുക്കപ്പടി, എനാംചിറ എന്നീ ട്രാൻസ്‌ഫോർമാറുകളുടെ പരിധിയിൽ രാവിലെ 9.15 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാട്ടിപ്പടി, പാലക്കൽ ഓടി പടി, ആക്കാംകുന്ന്, കൊച്ചുമറ്റം, ദേവപ്രഭ എന്നീ ട്രാൻസ്ഫോർകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ  5 മണിവരെ വൈദ്യുതി മുടങ്ങും. 

അയർകുന്നം സെക്ഷൻ പരിധിയിലെ ഒറവക്കൽ, ചിറപ്പാലം,അമയന്നൂർ,പാറപ്പുറം, എന്നീ ഭാഗങ്ങളിൽ  രാവിലെ 10 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കീഴിൽ വരുന്ന പുതിയത്രിക്കോവിൽ, പടിഞ്ഞാറെ നട, ചിൽഡ്രൻസ് ലൈബ്രറി  എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ഐ ഡി പ്ളോട്ട്, എം. ജി. കോട്ടേഴ്സ്, നാൽപ്പാത്തിമല, ചാരംകുളം, മ്ളാംകുഴി  എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലും സൂര്യാക്കവല, എൻ. എസ്. എസ്, കുട്ടാംമ്പുറം റോഡിലും വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കല്ലുമട, പൂന്ത്രക്കാവ്, അമ്പൂരം, പൊൻ മല എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചായക്കടപടി, ശോഭപ്രസ്സ് എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കീഴിൽ വരുന്ന കൊച്ചുപള്ളി മണിമുറി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles