അടുത്ത മണ്ണാറശാലയിലെ അമ്മയായി ‘സാവിത്രി അന്തർജനം’

ആലപ്പുഴ: അടുത്ത മണ്ണാറശാലയിലെ അമ്മയായി സാവിത്രി അന്തർജനം. ഉമാദേവി അന്തർജനത്തിന്റെ ഭർതൃസഹോദര പുത്രൻ പരേതനായ എം വി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭാര്യയാണ് എൺപത്തി മൂന്നുകാരിയായ സാവിത്രി അന്തർജനം.

Advertisements

ഇന്നലെ രാവിലെയാണ് മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചത്. 93 വയസായിരുന്നു. രാത്രി വൈകി സംസ്കാരം നടത്തി. ക്ഷേത്രത്തിനും നിലവറയ്ക്കും നടുവിൽ അമ്മമാർക്ക് മാത്രമായുള്ള പ്രത്യേക സ്ഥാനത്തായിരുന്നു സംസ്കാരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1949 ൽ മണ്ണാറശാല ഇല്ലത്തെ എം ജി നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല ഉമാദേവി അന്തർജനം മണ്ണാറശാല കുടുംബാംഗമായത്.

അമ്മയായി സാവിത്രി അന്തർജനം

Hot Topics

Related Articles