കൊച്ചി : കേരള എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണ്ണയും നടന്നു. കേരളത്തെ സാമ്പത്തികമായി തകർക്കുവാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ ചെറുക്കുക, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ യോജിച്ച് അണിനിരക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, നവകേരള സൃഷ്ട്ടിക്കായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകുക, അഴിമതിയെ ചെറുക്കുക, ജനപക്ഷ സിവിൽ സർവീസ് യാഥാർഥ്യമാക്കുക, വർഗീയതയെ പ്രതിരോധിക്കുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാജ് ഭവനിലേക്കും മറ്റു മേഖല കേന്ദ്രങ്ങളിലേക്കും മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.ഇതിന്റെ ഭാഗമായി ജില്ലയിലെ 3 മേഖല കേന്ദ്രങ്ങളിൽ മാർച്ചും ധർണ്ണയും നടന്നു.
എറണാകുളത്ത് സംസ്ഥാന പ്രസിഡന്റ് എം. വി ശശിധരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ലിൻസി വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. എ അൻവർ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ഡി. പി ദിപിൻ നന്ദിയും പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആലുവയിൽ നടന്ന ധർണ്ണ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. പി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
ജില്ല വൈസ് പ്രസിഡന്റ് എൻ. ബി മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ. വി വിജു സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം വി. എ ജിജിത്ത് നന്ദിയും പറഞ്ഞു.
മുവാറ്റുപുഴയിൽ നടന്ന ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം എസ്. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. എസ് ഷാനിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി. പി സുനിൽ സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. കെ ബോസ് നന്ദിയും പറഞ്ഞു.