കോട്ടയം: അനധികൃതമായി മണ്ണും കല്ലും കടത്തുന്ന സംഘങ്ങൾക്കെതിരെ നടപടി കർശനമാക്കി ജില്ലാ പൊലീസ്. ജില്ലാ പൊലീസിന്റെയും കളക്ടറുടെയും സംയുക്ത സംഘമാണ് ജില്ലയിൽ പരിശോധന വ്യാപകമാക്കിയത്. കഴിഞ്ഞ നാലു ദിവസത്തനിടെ ജില്ലയിൽ നാൽപ്പതോളം ടിപ്പർ ടോറസ് ലോറികളാണ് ജില്ലയിലെ വിവിധ സബ് ഡിവിഷനുകളിൽ നിന്നാണ് പൊലീസിന്റെയും ജില്ലാഭരണകൂടത്തിന്റെയും നേതൃത്വത്തിൽ പിടിച്ചെടുത്തിരിക്കുന്നത്.
കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെയും, കളക്ടർ വിഘ്‌നേശ്വരിയുടെയും നിർദേശാനുസരണമാണ് ജില്ലയിൽ പരിശോധന. ജില്ലയിൽ വ്യാപകമായി ഇത്തരത്തിൽ അനധികൃതമായി ജിയോളജി വകുപ്പിന്റെ മൗന സമ്മതത്തോടെ വ്യാപകമായി മണ്ണെടുക്കുന്നതായി പരാതി ഉയർന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം സംയുക്ത പരിശോധനാ സംഘം ജില്ലയിൽ പരിശോധന നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ നാലു ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ കറുകച്ചാൽ മേഖലയിൽ നിന്നും ആറു ലോറികളാണ് പിടിച്ചെടുത്തത്. മണ്ണുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്കു സർവീസ് നടത്തിയ ലോറികളാണ് പൊലീസ് പിടികൂടിയത്. ഈ ലോറികളിൽ പലതിനും പാസില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ പലയിടത്തും അനധികൃതമായി മണ്ണെടുപ്പ് നടക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ, ജിയോളജി വകുപ്പ് നടപടിയെടുക്കുന്നില്ല.
മണ്ണെടുപ്പിന് ഒപ്പം തന്നെ പല സ്ഥലങ്ങളിലും പാറഖനനവും നടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ പാറ ഖനനം നടക്കുന്ന സ്ഥലങ്ങളിലും വരും ദിവസങ്ങളിലും പരിശോധന നടത്തുന്നതിനാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്.