തീയ്യ ക്ഷേമ സഭ മല്ലിയോട്ട് മേഖലാ കമ്മിറ്റി ഒന്നാം വാർഷികവും അനുമോദന സദസും നടത്തി 

                                                                             തിരുവല്ല :  തീയ്യ ക്ഷേമ സഭ മല്ലിയോട്ട് മേഖലാ കമ്മിറ്റിയുടെ  ഒന്നാം വാർഷികാഘോഷം ഡോക്ടർ അലക്സാണ്ടർ ജേക്കബ് ഐപിഎസ് ഉദ്ഘാടനം ചെയ്തു . മല്ലിയോട്ട് മേഖലാ കമ്മിറ്റി പ്രസിഡണ്ട് പണ്ടാരവളപ്പിൽ കൃഷ്ണൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ ക്ഷേത്രകല അക്കാദമി ചെയർമാൻ സംഗീതരത്നം ഡോക്‌: കാഞ്ഞങ്ങാട് രാമചന്ദ്രൻ , കാലടി സംസ്കൃത സർവകലാശാല പ്രൊഫസർ ലിസി മാത്യു, റിട്ടയേഡ് ഡിവൈഎസ്പി കെ വി ബാബു എന്നിവർ സംസാരിച്ചു.

Advertisements

 തീയ്യ ക്ഷേമ സഭ സംസ്ഥാന പ്രസിഡണ്ട് കെ വി ഹരിഹരസുതൻ , സംസ്ഥാന ജനറൽ സെക്രട്ടറി വിനോദൻ തുരുത്തി ,അജയൻ മത്യാരി ,കൃഷ്ണൻ കാവിനരികത്ത് ,മുരളിമല രാജുമടയൻ ,ഷജീഷ് നരിക്കുട്ടി എന്നിവർ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന അനുമോദന സദസ്സ് സംസ്ഥാന പ്രസിഡണ്ട് കെ വി ഹരിഹരസുതൻ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ പി പി നാരായണൻ അധ്യക്ഷത വഹിച്ചു.   


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ സംസ്ഥാന ജനറൽ സെക്രട്ടറി വിനോദൻ തുരുത്തി ഉപഹാരം നൽകി ആദരിച്ചു . മേഖല ട്രഷറർ പവിത്രൻ കെ ,വേണു മാണിയിൽ, പ്രദീപ്കുമാർ പി ,  പി പി ബാബുരാജ് , ബാലൻ പോള ,ശാലിനി രത്നാകരൻ ,ശുഭ മനോജ്എന്നിവർ സംസാരിച്ചു. 

Hot Topics

Related Articles