മള്ളിയൂർ വിനായക ചതുർത്ഥി മഹോൽസവത്തിന് കൊടിയേറി : വിനായക ചതുർത്ഥി ഓഗസ്റ്റ് 20 തിന് 

കുറുപ്പന്തറ മള്ളിയൂർ മഹാഗണപതി .ക്ഷേത്രത്തിലെ വിനായക ചതുർഥി ആഘോഷങ്ങൾക്ക് കൊടിയേറി ഓഗസ്റ്റ് 21 ന് ആറാട്ടോടുകൂടി സമാപിക്കും. ആഗസ്‌ത്‌ 20 തിനാണ് പ്രസിദ്ധമായ വിനായക ചതുർഥിയാഘോഷം. . ഇന്ന് പകൽ 10.30ന് ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിയേറ്റ് നടന്നു. വൈകിട്ട് 7 ന് പത്ന്മശ്രീ ശിവമണി നയിക്കുന്ന സംഗീതസമുന്വയം. 15 ന് വൈകിട്ട് 7ന് ചലചിത്ര പിന്നണി ഗായകൻ സുദീപ് കുമാർ നയിക്കുന്ന സംഗീതസദസ്. . 17ന് വൈകിട്ട് 7ന് . കഥകളി . . 18ന്‌ വൈകിട്ട് 7ന് എം ജി ശ്രീകുമാർ നയിക്കുന്ന സംഗീതസന്ധ്യ.  19ന്‌ രാവിലെ 8 ന് പരക്കാട് തങ്കപ്പൻ മാരാരും . ചേർപ്പുളശേരി ശിവനും സംഘവും ചേർന്ന് അവതരിപ്പിക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യം  രാത്രി 7ന്  പോരൂർ ഉണ്ണികൃഷ്ണനും. കല്ലൂർ ഉണ്ണികൃഷ്ണനും. ചേർപ്പുളശേരി ജയനും സംഘവും  ചേർന്ന്‌ അവതരിപ്പിക്കുന്ന പഞ്ചാരിമേളം. . 20ന് വിനായക ചതുർത്ഥി നാളിൽ രാവിലെ 5 .30 തിന് 10008 നാളികേരത്തിന്റെ മഹാഗണപതി ഹോമം.  12ന് ഗജപൂജയും ആനയൂട്ടും നടക്കും. ചടങ്ങിൽ കേരളത്തിലെ 12 ഗജവീരൻന്മാർ ചടങ്ങിൽ പങ്കെടുക്കും. തുടർന് പത്മശ്രീ പെരുവനം കുട്ടൻ മാരാരും 120 തിൽ വരുന്ന സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളവും വൈകിട്ട് പാറമേക്കാവ് ദേവസ്വത്തിന്റെ കുടമാറ്റവും വൈകുന്നേരം 6 ന് പത്മശ്രി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളവും അരങ്ങേറും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.