രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി കെ എന്‍ ബാലഗോപാല്‍ സല്യൂട്ട് സ്വീകരിക്കും

പത്തനംതിട്ട :
രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 15ന് ആഘോഷിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. രാവിലെ എട്ടിന് ജില്ലാ സ്റ്റേഡിയത്തിലെ പരിപാടികള്‍ ആരംഭിക്കും.
രാവിലെ 8.45 ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിക്കും. 8.47ന് പരേഡ് കമാന്‍ഡര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. 8.50ന് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ആര്‍. പ്രദീപ് കുമാറും 8.55 ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും എത്തിച്ചേരും.

Advertisements

രാവിലെ ഒന്‍പതിന് മുഖ്യാതിഥിയായ മന്ത്രി കെ. എന്‍. ബാലഗോപാല്‍ എത്തുന്നതോടെ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച് ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് യൂണിഫോമിലുള്ള എല്ലാ ഓഫീസര്‍മാരും ദേശീയ പതാകയെ സല്യൂട്ട് ചെയ്യും.
9.10 ന് പരേഡ് കമാന്‍ഡന്റ് എം.സി. ചന്ദ്രശേഖരന്‍ മുഖ്യാതിഥിക്കു മുന്‍പാകെ എത്തിയശേഷം മുഖ്യാതിഥി പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ പരേഡ് പരിശോധിക്കും. 9.15ന് പരേഡ് മാര്‍ച്ച് പാസ്റ്റ് ആരംഭിക്കും. 9.30 ന് മുഖ്യ അതിഥി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോലീസിന്റെ മൂന്നും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആറും ഗൈഡ്സിന്റെ നാലും സ്‌കൗട്സിന്റെ രണ്ടും, റെഡ്ക്രോസിന്റെ നാലും, ഫയര്‍ഫോഴ്‌സിന്റെ രണ്ടും, വനം, എക്സൈസ്, എന്‍സിസി എന്നിവയുടെ ഒന്നു വീതം പ്ലാറ്റൂണും, ബാന്റ് സെറ്റിന്റെ മൂന്നു ടീമുകളും മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കും. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളും പോലീസ് മെഡല്‍ വിതരണവും,
സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗ്രൂപ്പുകള്‍ക്ക് എവറോളിംഗ് സ്ഥിരം ട്രോഫികളുടെ വിതരണവും, സമ്മാനദാനവും നടക്കും.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ വീക്ഷിക്കുന്നതിന് പൊതുജനങ്ങള്‍ രാവിലെ 7.30ന് ജില്ലാ സ്റ്റേഡിയത്തില്‍ എത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അഭ്യര്‍ഥിച്ചു.

എല്ലാ സ്ഥാപനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യണമെന്നും
പൂര്‍ണമായും ഹരിത മാനദണ്ഡം പാലിച്ചുകൊണ്ടായിരിക്കണം സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

Hot Topics

Related Articles