ജു-ജിത്സു സെലക്ഷൻ ട്രയൽസും ട്രെയിനിങ് ക്യാമ്പും നടത്തി

പത്തനംതിട്ട :
2023 സെപ്റ്റംബർ 9,10 തീയതികളിൽ വരാനിരിക്കുന്ന കേരള സംസ്ഥാന ജു-ജിത്സു ചാമ്പ്യൻഷിപ്പിനോട് അനുബന്ധിച്ച് ജു-ജിത്സു അസോസിയേഷൻ ഓഫ് പത്തനംതിട്ട ജില്ലയിലെ സെലക്ഷൻ ട്രയൽസും ട്രെയിനിങ് ക്യാമ്പും നടത്തി. സ്റ്റേറ്റ് അസോസിയേഷന്റെ ചീഫ് റെഫറിയും കോച്ചുമായ രാഹുൽ എച്ച് എസിന്റെയും, പത്തനംതിട്ട ജു-ജിത്സു അസോസിയേഷൻ സെക്രട്ടറി അഭിമന്യുവിന്റെയും, സെൻസായ് ബിനു ഡാനിയേലിന്റെയും, ശരത് യെസ്സിന്റെയും നേതൃത്വത്തിൽ പ്രമാടം എസ് എൻ ഡി പി ഹാളിൽ വച്ചു നടത്തി. ജില്ലയിലെ വിവിധ ഭാഗത്തു നിന്നും 50-തിൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കുകയും ചെയ്തു.

Advertisements

Hot Topics

Related Articles