എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ അലഞ്ഞു നടന്ന പശുവിനെ വിറ്റു; കോളേജ് ഡ്രൈവർ അറസ്റ്റിൽ

കൊച്ചി: എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ അലഞ്ഞു തിരിഞ്ഞ പശുവിനെ ജീവനക്കാരൻ വിറ്റു. മെഡിക്കൽ കോളേജിലെ ഡ്രൈവർ ബിജു മാത്യുവാണ് പശുവിനെ വിറ്റത്. പശുവിനെ കച്ചവടക്കാർക്ക് കൈമാറുന്നതിനിടെയാണ് ബിജു മാത്യു പിടിയിലായത്. സംഭവത്തിൽ കളമശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതി ഇത്തരത്തിൽ നേരത്തേയും കന്നുകാലികളെ വിറ്റിരുന്നതായി സംശയമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

Advertisements

Hot Topics

Related Articles