“സർക്കാരിനെ വിമർശിച്ചാൽ എല്ലാ സംവിധനങ്ങളും ഉപയോഗിച്ച് വേട്ടയാടും ; മുന്നോട്ട് വെച്ച കാൽ പിന്നോട്ടില്ല; ഇനിയങ്ങോട്ട് യുദ്ധം”: മാത്യു കുഴല്‍നാടന്‍ എം.എല്‍.എ

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കലും നികുതിവെട്ടിപ്പും അടക്കമുള്ള സിപിഎമ്മിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ സർക്കാരിനെ വിമർശിച്ചാൽ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് വേട്ടയാടുന്ന വേട്ടയാടുന്ന നിലപാടാണ് നിലവിലുള്ളത്. താൻ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കില്ല. ഇനിയങ്ങോട്ട് യുദ്ധം. വിജിലൻസ് കേസ് കൊണ്ട് വേട്ടയാടാമെന്ന് സർക്കാർ കരുതണ്ട. വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുമായി മുന്നോട്ട് പോകും. പൊതു സമൂഹത്തിൻ്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഭിഭാഷകനെന്ന നിലയിൽ മാത്യുവിന്‍റെ വരുമാനത്തിൽ സിപിഎം സംശയം ഉന്നയിച്ചിരുന്നു. 12 വർഷം കൊണ്ട് 23 കോടിയോളം രൂപ വരുമാനം ലഭിച്ചുവെന്ന കണക്കിലാണ് സംശയം. 2021 ല്‍ രാജകുമാരിയിൽ റിസോർട്ടും വസ്തുവും വാങ്ങിയതിന് കാണിച്ച കണക്കിലും ദുരൂഹത ആരോപിക്കുന്നു. 1.92 കോടി വിലയായി കാണിച്ചതിന്‍റെ അടുത്ത ദിവസം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മൂല്യം മൂന്നരക്കോടിയെന്ന് കാണിച്ചതാണ് സിപിഎം ഉന്നയിക്കുന്നത്.

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം നിയമസഭക്കകത്തും പുറത്തും ശക്തമായി ഉന്നയിച്ച വൃക്തിയാണ് മാത്യു കുഴൽനാടൻ എം. എൽ. എ. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും മൂവാറ്റുപുഴയിലെ ചിലരും നൽകിയ പരാതിയിലാണ് മാത്യുവിനെ ലക്ഷ്യമിട്ടുള്ള വിജിലൻസ് അന്വേഷണ നീക്കം.

Hot Topics

Related Articles