തൃശൂര്‍: ചേറ്റുപുഴയില്‍ സഹോദരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഷെറിന്‍ ആളുകള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ കാണിച്ചു കൂട്ടിയത് അമിതാഭിനയം. ഷൈനിന്റെ മരണത്തില്‍ അമിത ദുഃഖമുണ്ടെന്ന് കാണിക്കാനായി ‘ചേട്ടന്‍ പോയി, ഉണര്‍ത്തേണ്ട’ എന്നൊക്കെ സംസ്‌കാരത്തിനെത്തിയവരോട് പ്രതി പറഞ്ഞു കൊണ്ടിരുന്നു.
ഈ സമയത്തൊക്കെയും കൂട്ടുപ്രതി അരുണും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. കാഞ്ഞാണി നാലാംകല്ല് സ്വദേശി കുന്നത്തുംകര ഷൈനാ(28)ണ് കൊല്ലപ്പെട്ടത്. ഷൈന്റെ സഹോദരന്‍ ഷെറിന്‍ (24), ഷെറിന്റെ സുഹൃത്ത് അരുണ്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. പ്രതികളെ റിമാന്‍ഡ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷൈന്‍ ബൈക്കില്‍നിന്ന് വീണ് മരിച്ചെന്നാണ് ഷെറിനും സുഹൃത്തും ആശുപത്രിയിലും നാട്ടുകാരോടുമൊക്കെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വീണുമരിച്ചതല്ലെന്നുള്ള റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സംസ്‌കാരച്ചടങ്ങിന് ശേഷം ഷെറിനെയും അരുണിനെയും കസ്റ്റഡിയിലെടുത്ത് പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് കൊലപാതക വിവരം പുറത്താകുന്നത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവാവിന്റെ മരണകാരണം തലയ്‌ക്കേറ്റ അടിയാണെന്നു വ്യക്തമായതോടെ ഷൈനിന്റെ സംസ്‌കാരത്തിനു ശഷം പ്രതികളെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തായത്. ഒന്നിച്ച് ബൈക്കില്‍ പോകവെ വീണ് മരിച്ചതാണെന്നാണ് പ്രതികള്‍ തെറ്റിദ്ധരിപ്പിച്ചിരുന്നത്. കഴിഞ്ഞ 13നായിരുന്നു സംഭവം.
രാത്രി നഗരത്തിലെ ബാറില്‍ മദ്യപിച്ചിരുന്ന ഷൈനിനെ കൂട്ടിക്കൊണ്ടു പോകാനാണ് സഹോദരനും സുഹൃത്തുമെത്തിയത്. തിരികെ പോരുംവഴി പെട്രോള്‍ തീര്‍ന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഷൈനിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് ബൈക്കില്‍ നിന്ന് തള്ളിയിട്ട ശേഷം പ്രതികള്‍ അപകടമുണ്ടായെന്നു പറഞ്ഞു പോലീസിനെയും ആംബുലന്‍സിനെയും വിവരമറിയിച്ചു. ആശുപത്രിയില്‍ എത്തിച്ച ഷൈന്‍ അപ്പോഴേക്കും മരിച്ചിരുന്നു.