പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടി : പിടിയിലായതോടെ കുടുങ്ങിയത് പുതിയ കേസിൽ 

തിരുവനന്തപുരം : വര്‍ക്കലയില്‍ 10 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി കോടതിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സബ് ജയിലില്‍ നിന്നും വര്‍ക്കല കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു നാടകീയ സംഭവം. പിന്നാലെ ഓടിയ പൊലീസ്, വിചാരണ തടവുകാരനായ അജിത്തിനെ പിടികൂടി.

Advertisements

പത്തുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അയിരൂര്‍ പോലീസ് 2020 -ല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ് പ്രതിയാണ് അയിരൂര്‍ സ്വദേശി അജിത്ത്. വിചാരണ തടവുകാരനായ പ്രതിയെ ആറ്റിങ്ങല്‍ സബ് ജയിലില്‍ നിന്നും ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വര്‍ക്കല കോടതിയില്‍ എത്തിച്ചതായിരുന്നു. കോടതിക്കകത്തു നിര്‍ത്തിയിരുന്ന പ്രതി പതി വരാന്തയിലേക്ക് നടന്ന് പോലീസിനെ വെട്ടിച്ച്‌ കോടതിക്കകത്തു നിന്നും ഇറങ്ങി ഓടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അജിത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത് കണ്ട പൊലീസ് പിന്നാലെ ഓടി. വര്‍ക്കല സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഒരു കിലോമീറ്ററോളം പിന്നാലെ ഓടി റോഡില്‍ വച്ചാണ് ഇയാളെ കീഴ്പെടുത്തിയത്. കോടതിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിന് അജിത്തിനെതിരെ വര്‍ക്കല പോലീസ് പുതിയൊരു കേസ് കൂടി കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയുടെ അറസ്റ്റും രേഖപ്പെടുത്തി. വൈദ്യപരിശോധനക്കുശേഷം അജിത്തിനെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേസമയം,എറണാകുളം ജില്ലയിലെ കാലടിയില്‍ ദളിത് ബാലനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പ്രതി ശ്രീമൂലനഗരം സ്വദേശി കുഞ്ഞുമോൻ എന്ന ലുജോ ആണ് പോലീസിന്‍റെ പിടിയില്‍ ആയത്. പലചരക്ക് കടയില്‍ സാധനം വാങ്ങാനെത്തിയ ഒമ്ബതു വയസുകാരനെ പീഡിപ്പിച്ചെന്നാണ് കേസ്.

പിന്നോക്ക സമുദായത്തില്‍പ്പെട്ട 9 വയസ്സുള്ള ആണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. പ്രതിയുടെ ശ്രീമൂലനഗരത്തുള്ള പലചരക്ക് കടയില്‍ വച്ച്‌ ആഗസ്റ്റ് പത്താം തീയതിയാണ് സംഭവം നടന്നത്. വൈകിട്ട് 4 മണിയോടെയാണ് കടയില്‍ ഉരുളൻകിഴങ്ങ് വാങ്ങാൻ പീഡനത്തിന് ഇരയായ കുട്ടി എത്തിയത്. കുട്ടിയുടെ അമ്മയാണ് ലൈംഗികമായി മകനെ പീഡിപ്പിച്ചുവെന്ന് പൊലീസില്‍ പരാതി നല്‍കിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.