അന്തിമ വോട്ടര്‍ പട്ടിക ജനുവരി 5 ന് പ്രസിദ്ധീകരിക്കും :  ജില്ലാ കളക്ടര്‍

പത്തനംതിട്ട : അന്തിമ വോട്ടര്‍ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ തിരഞ്ഞെടുപ്പ് സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കരട് വോട്ടര്‍പട്ടിക ഒക്ടോബര്‍ 17ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 26 നുള്ളില്‍ വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാം. തുടര്‍ന്ന് ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

Advertisements

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ ജില്ലയിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇലക്ഷന്‍ കമ്മിഷന്‍ കൃത്യമായ രീതിയില്‍ അവലോകനം ചെയ്യും. പ്രവര്‍ത്തനങ്ങളിലെ കൃത്യത ഉറപ്പാക്കേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്ന് ഇത്തവണ ഒഴിവാക്കണമെന്ന് ഇലക്ഷന്‍ കമ്മിഷന്റെ നിര്‍ദ്ദേശമുണ്ട്. എബിസിഡി ക്യാമ്പയിന്റെ ഭാഗമായി പട്ടികവര്‍ഗ സങ്കേതങ്ങളില്‍ വോട്ടര്‍ ഐഡി കാര്‍ഡ് കൊടുക്കുന്ന പ്രവര്‍ത്തികള്‍ 95 ശതമാനം പൂര്‍ത്തീകരിച്ചുവെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ തിരഞ്ഞെടുപ്പ് സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോളിംഗ് ബൂത്തുകളിലെ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇലക്ഷന്‍ വെയര്‍ ഹൗസിന്റെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. പട്ടികവര്‍ഗ സങ്കേതങ്ങളിലുള്ളവര്‍ക്ക് വോട്ടര്‍ ഐഡി ലഭ്യമാക്കുന്ന പ്രവര്‍ത്തി 100 ശതമാനത്തിലേക്ക് എത്തിക്കുന്നതിനായി അവസാനഘട്ടത്തില്‍ ഒരു പ്രത്യേക ക്യാമ്പയിന്‍ കൂടി സംഘടിപ്പിക്കും. ബൂത്ത് ലെവല്‍ ഓഫീസര്‍മാരും ബൂത്ത് ലെവല്‍ ഏജന്റുമാരും തമ്മില്‍ കൃത്യമായ ആശയവിനിമയം നടത്തണമെന്നും 18 വയസ് പൂര്‍ത്തിയായ എല്ലാവരേയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കണമെന്നുംകളക്ടര്‍ പറഞ്ഞു.

ജില്ലകളിലെ ചില പ്രദേശത്തെ തിരഞ്ഞെടുപ്പ് ബൂത്തുകള്‍ മാനദണ്ഡം നോക്കാതെയും അശാസ്ത്രീയമായും നിശ്ചയിച്ചത് വോട്ടര്‍മാര്‍ക്ക് പ്രയാസമാകുമെന്നും വോട്ട് ചെയ്യാന്‍ പോകുന്നവര്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് ബുദ്ധിമുട്ടുകയും ചെയ്യുമെന്നുമുള്ള പരാതി ജില്ലാ കളക്ടര്‍ക്ക് നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ രാജലക്ഷ്മി, രാഷ്ട്രീയ പ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles