വൈക്കം : കൃഷിവകുപ്പ് ആത്മയുടെ മികച്ച അഗ്രിഗേഷൻ സെന്റർ വൈക്കത്തെ കെ വി പവിത്രൻ സന്ദ്രലയത്തിന്റെത്. കാർഷിക ഉത്പന്നങ്ങൾ വിൽപന വിപണനം ചെയ്യുന്നത് വഴി ജൈവ പച്ചക്കറികൾ ജനങ്ങൾക്ക് ലഭ്യമാക്കുകയും കർഷകരുടെ ഉത്പന്നങ്ങൾ ജനങ്ങൾക്ക് ലഭിക്കുകയും ചെയ്യാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് അഗ്രിഗേഷൻ സെന്റർ. വൈക്കത്തു ലിങ്ക് റോഡിൽ കെ വി പവിത്രൻ സെക്രട്ടറി ആയി പ്രവർത്തിക്കുന്ന അഗ്രിഗേഷൻ സെന്റർ ജനശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ദിവസം തോറും 40 ഇൽ പരം കർഷകർ അവരുടെ ഉൽപ്പന്നങ്ങൾ ഇവിടെയെത്തിക്കുന്നു.
ഉയർന്ന വിലനല്കി കർഷകരുടെ പക്കൽ നിന്നും സംഭരിക്കുകയും ആയത് മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് നൽകുകയും ചെയ്യുകയാണിവിടെ. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് കെ വി പവിത്രൻ ഈ ഉന്നത വിജയത്തിലേക്ക് ചുവടു വച്ചത്. പൊതുജനങ്ങൾക്ക് മാതൃകയായി മാറിയിരിക്കുകയാണ് ഇതിലൂടെ ഈ സെന്റർ. എ ജി എസ് ഓഫീസിലെ സീനിയർ സൂപ്രണ്ടായ ഭാര്യ മിനിയുടെയും മകൾ സാന്ദ്രയുടെയും പൂർണ്ണ പിന്തുണ ഈ വിജയപ്രവർത്തനങ്ങൾക്ക് ഉണ്ടെന്ന് കെ വി പവിത്രൻ പറഞ്ഞു.