ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് എത്തിയ 4 വയസുകാരനെ തെരുവുനായ കടിച്ചു

തൃശൂർ : ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ കുട്ടിയെ തെരുവുനായകൾ ആക്രമിച്ചു. കണ്ണൂർ സ്വദേശികളായ രജിത്ത്-നീതു ദമ്പതികളുടെ നാല് വയസുകാരനായ ദ്യുവിത്തിനാണ് നായയുടെ കടിയേറ്റത്. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങാൻ നിൽക്കുമ്പോഴാണ് മൂന്ന് നായ്ക്കൾ കുട്ടിയെ ആക്രമിച്ചത്. ഗുരുവായൂരിലെ കെടിഡിസി നന്ദനം ഹോട്ടലിന്റെ പാർക്കിങ്ങിൽ വെച്ചാണ് ആക്രമണമുണ്ടായത്. അതേ സമയം ഗുരുവായൂരിലെ കെടിഡിസി ഹോട്ടൽ ഒട്ടും സുരക്ഷിതമല്ലെന്ന് പിതാവ് രജിത്ത് ആരോപിച്ചു. 

Advertisements

Hot Topics

Related Articles