കണ്ണൂർ: ചെന്നൈ സൂപ്പർ ഫാസ്റ്റിനും, നേത്രാവതി എക്സ്പ്രസ്സിനും കല്ലെറിഞ്ഞ കേസിൽ പ്രതി അറസ്റ്റിൽ. പറക്കണ്ടിയിൽ വെച്ച് ട്രെയിനിന് നേരെ കല്ലെറിഞ്ഞത്. ഒഡീഷ സ്വദേശി സർവേശ് ആണ് പിടിയിലായത്. പ്രതി ഒറ്റയ്ക്കാണ് അക്രമം നടത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
Advertisements
മദ്യ ലഹരിയിലാണ് സർവേശ് കല്ലെറിഞ്ഞത്. കല്ലേറിന് പിന്നിൽ ആസൂത്രണമില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി നൂറോളം സിസിടിവികൾ പരിശോധിച്ചിരുന്നു. ആർപിഎഫും പൊലീസും ചേർന്നാണ് അന്വേഷണം നടത്തിയത്. ഒഡീഷയിൽ ഇയാളുടെ പശ്ചാത്തലം അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.