പുതുപ്പള്ളിയിൽ കൂടുതലും 50 നും 59 നും ഇടയിൽ പ്രായമുള്ള വോട്ടർമാർ : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; പുതുപ്പള്ളിയിൽ 1,76,412 വോട്ടർമാർ

കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 1,76,412 വോട്ടർമാരാണ് മണ്ഡലത്തിൽ ആകെയുള്ളത്. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീവോട്ടർമാരാണ് മണ്ഡലത്തിലുള്ളത്; 4146 പേർ. 2023 ജൂലൈ ഒന്നിന് 18 വയസു തികഞ്ഞവരുടെ അപേക്ഷ കൂടി പരിഗണിച്ചാണ് വോട്ടർ പട്ടിക പുതുക്കിയത്. 2023 ഓഗസ്റ്റ് 10 വരെ ലഭിച്ച അപേക്ഷകളിൽ ഓഗസ്റ്റ് 17 വരെ നടപടികൾ( ഇ-റോൾ അപ്‌ഡേഷൻ) പൂർത്തീകരിക്കപ്പെട്ടവരുടെ പേരുകളാണ് പട്ടികയിൽ പുതുതായി ഉൾപ്പെട്ടിട്ടുള്ളത്. ഇത്തരത്തിൽ 957 പുതിയ വോട്ടർമാരുണ്ട്. മണ്ഡലം മാറിവന്ന 100 വോട്ടർമാർ കൂടി പട്ടികയിലുണ്ട്. വോട്ടർപട്ടിക തെരഞ്ഞെടുപ്പുകമ്മിഷന്റെ വെബ്‌സൈറ്റിൽ ( https://www.ceo.kerala.gov.in/byeelection098_2023.html )ലഭ്യമാണ്.

Advertisements

പുതുപ്പള്ളിയിലെ വോട്ടർമാരുടെ വിവരങ്ങൾ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുരുഷന്മാർ-86,131

സ്ത്രീകൾ-90277

ട്രാൻസ്ജെൻഡറുകൾ- 4

80 വയസും അതിന് മുകളിലും പ്രായമുള്ളവർ- 6378

18നും 19നും ഇടയിൽ പ്രായമുള്ളവർ -1126

ഭിന്നശേഷി വിഭാഗത്തിലുള്ളവർ- 1767

ഭിന്നശേഷി വിഭാഗത്തിലെ പുരുഷന്മാർ-1024

ഭിന്നശേഷി വിഭാഗത്തിലെ സ്ത്രീകൾ- 743

50-59 ഇടയിൽ പ്രായമുള്ള വോട്ടർമാരാണ് ഏറ്റവും കൂടുതൽ, 20.08 ശതമാനം.

100-109 ഇടയിൽ പ്രായമുള്ളവരാണ് ഏറ്റവും കുറവ് – 0.03 ശതമാനം

പ്രായവും ശതമാനനിരക്കും ചുവടെ

20-29 നും ഇടയിൽ പ്രായമുള്ളവർ- 14.80 %

30-39 നും ഇടയിൽ പ്രായമുള്ളവർ- 16.83 %

40-49 നും ഇടയിൽ പ്രായമുള്ളവർ-19.33 %

60-69 നും ഇടയിൽ പ്രായമുള്ളവർ -15.59 %

70-79 നും ഇടയിൽ പ്രായമുള്ളവർ- 9.11 %

80-89 നും ഇടയിൽ പ്രായമുള്ളവർ- 3.06 %

90-99 നും ഇടയിൽ പ്രായമുള്ളവർ- 0.52 %

Hot Topics

Related Articles